Cisco CCNA, CCNP, CCIE Certifications MAJOR Updates – 2020
WhatsApp ► 00971 551861625
FB Page ► ComputerNetworkingMalayalam
YouTube ► www.youtube.com/AlluCisco
G-mail ► allu.cisco@gmail.com
Skype ► Allu.Cisco
FULL CLASS : https://www.youtube.com/watch?v=N1q_aQ_Vx2Q&list=PLfaWj-nQFjbw0y8s9Qr-HTw9nNPXbse99
പ്രിയ കൂട്ടുകാരേ ,
എല്ലാവർക്കും സുഖമെന്ന് കരുതുന്നു. ജൂൺ മാസം 10 ന് CISCO അറിയിച്ച പുതിയ CCNA CCNP CCIE സർട്ടിഫിക്കേഷൻ ബന്ധപ്പെട്ടു ഒരുപാട് സംശയങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചിരുന്നു. സമയക്കുറവ് കൊണ്ടാണ് ആർക്കും മറുപടി തരാഞ്ഞത് . ക്ഷമിക്കുക
വലിയൊരു നവീകരണം തന്നെയാണ് അവർ ഇതിലൂടെ കൊണ്ട് വരുവാൻ ശ്രമിക്കുന്നത്. പ്രധാനമായും എടുത്തു പറയേണ്ട ഒരു കാര്യം CCNA യിൽ ഇനി മുതൽ വ്യത്യസ്തമായ TRACKUKAL ( Routing & Switching, Security, Collaboration, Wireless, Cloud etc etc.) ഉണ്ടായിരിക്കുന്നതല്ല. പകരം, ഇതെല്ലാം കൂട്ടിച്ചേർത്തു CCNA എന്ന ഒരു EXAM മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ..ഇതിലൂടെ നെറ്റ് വർക്കിങ്ങ് രംഗത്തേക്ക് ചുവടു വെക്കുന്നവർക്ക്, നിലവിൽ ഉള്ള സാങ്കേതിക വിദ്യകൾ കൂടുതലായി അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും ഒക്കെ സാധിക്കുന്നു..
കൂടാതെ, ഐ ടി നെറ്റ് വർക്കിങ്ങിൽ പരിചയസമ്പന്നരായ ആളുകൾക്ക് ( Without Certification ) ഉന്നത തലത്തിലുള്ള സർട്ടിഫിക്കേഷൻസ് നേടുന്നതിനുള്ള നിയന്ത്രണങ്ങളും CCNP & CCIE – യിലും ഒരു പരിധി വരെ ഒഴിവാക്കിയിരിക്കുകയാണ് CISCO . അതിനു പുറമെ പുതിയ രണ്ടു സർട്ടിഫിക്കേഷൻസുകൾ ( SPECIALIST & DEVNET ) കൂടെ സിസ്കോ INTRODUCE ചെയ്യുന്നുണ്ട്.
വീഡിയോ പൂർണ്ണമായും കാണുക. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കുക കൂടാതെ , സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. കഴിയുന്നത് പോലെ മറുപടി തരുവാൻ തീർച്ചയായും ശ്രമിക്കുന്നതാണ് . നന്ദി.
ccnp